പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കണ്ണിപൊയിൽ മീത്തലിൽ നടന്ന ബോംബ് സ്‌ഫോടനത്തിലെ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് സമിതി ധർണ്ണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് മമ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ധനീഷ് പോയിക്കണ്ടി, ജില്ലാകമ്മിറ്റി അംഗം ബാലചന്ദ്രൻ, തയ്യിൽ വിജയൻ, മീത്തൽ ബാലൻ എന്നിവർ സംസാരിച്ചു.