പേരാമ്പ്ര: ഡ്രൈനേജ് പണിയാത്തതോടെ കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ വെള്ളക്കെട്ട് പതിവായി. പെട്രോൾ പമ്പിന് സമീപത്താണ് ദുരിതം. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട, ബൈക്ക് യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും തർക്കത്തിന് ഇടയാക്കുന്നു. വെള്ളമൊഴുകി റോഡ് പൊളിയുന്നുണ്ട്.