കോഴിക്കോട്: വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ ക്ഷേത്ര ഏകോപനസമിതി പ്രസിദ്ധീകരിക്കുന്ന സോവനീറിലേക്ക് ജില്ലയിലെ തീയ്യ സമുദായത്തിന്റെ ഉടമസ്ഥതയിലും ഉൗരാണ്മയിലുമുളള ക്ഷേത്രങ്ങൾ, കാവുകൾ, തറവാട് ദേവസ്ഥാനങ്ങൾ, ശ്രീനാരായണ ഗുരുമന്ദിരങ്ങൾ എന്നിവയുടെ ചരിത്രവും എെതിഹ്യവും ഭാരവാഹികളുടെ അഡ്രസ്സും ശേഖരിക്കുന്നു. വിവരങ്ങൾ നൽകുന്നതിന് ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ സുധീഷ് കേശവപുരിയുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: 9446260819.