കുന്ദമംഗലം: കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പള്ളിവളപ്പിൽ നിർമ്മിച്ച ഓഫീസ് കെട്ടിടം കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പള്ളികളിൽ ഉൾപ്പെടെ എല്ലാ മുൻകരുതലും പാലിക്കാൻ തയ്യാറാകണമെന്ന് കാന്തപുരം പറഞ്ഞു. മഹല്ല് പ്രസിഡന്റ് പി.കെ അബ്ദുല്ല കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ,​ അഹ്ദൽ മുത്തനൂർ, പി.ടി.എ റഹിം എം.എൽ.എ, പഞ്ചായത്ത് അംഗം എം. ബാബുമോൻ, മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി, സൈനുദ്ധീൻ നിസാമി, കെ. ആലിക്കുട്ടി ഹാജി, എം.പി അബൂബക്കർ, സി.വി മുഹമ്മദ് ഹാജി, കെ. ഉമ്മർഹാജി, കെ. അബ്ദുൽ മജീദ് ഹാജി, എം.കെ ഉമ്മർ, ഇ.പി അഹമ്മദ് കോയ, എം.പി മൂസ ഹാജി എന്നിവർ പ്രസംഗിച്ചു.