hospital
ജില്ലാ ആശുപത്രിയും പരിസരവും വടകര സി.എച്ച്. സി യും വിംഗ്സ് ഓഫ് ആറങ്ങോട്ടും സംയുക്തമായി ശുചീകരിച്ച് അണുവിമുക്തമാക്കിയപ്പോൾ

വടകര: ജില്ലാ ആശുപത്രിയും പരിസരവും വടകര സി.എച്ച്. സിയും വിംഗ്സ് ഓഫ് ആറങ്ങോട്ടും സംയുക്തമായി അണു നശീകരണം നടത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, ഒ.പി വിഭാഗം, മോർച്ചറി തുടങ്ങിയ ഭാഗങ്ങൾ കൂടാതെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം, കടകളുടെ പരിസരം എന്നിവിടങ്ങളിലും അണു നശീകരണം നടത്തി. സി.എച്ച് സെന്റർ വൈസ് ചെയർമാന്മാരായ ഒ.കെ കുഞ്ഞബ്ദുല്ല, പി.കെ.സി റഷീദ്, ജനറൽ സെക്രട്ടറി പി.കെ.സി അഫ്സൽ, വോളണ്ടിയർ കോ ഓർഡിനേറ്റർ മുസ്തഫ മച്ചിങ്ങൽ, പി. അബ്ദുൾ അസീസ്, മജീദ് വളളിയാട്, പി.പി സുബൈർ മർഫ, നസീർ, നൗഫൽ, ശഷ്ലാൻ എന്നിവർ നേതൃത്വം നല്കി.