കോഴിക്കോട്: ഫാ. തോമസ് തെക്കേൽ സി.എം.ഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടു വർഷം ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ സേവനമനുഷ്ടിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷം കോഴിക്കോടു പ്രൊവിൻസിന്റെ സാരഥിയായിരുന്നു. ആഗസ്റ്റ് 22ന് പതിനഞ്ചാമത് ഓർഡിനറി പ്രൊവിൻഷ്യൽ സിനാക്‌സിസാണ് ഫാ. തോമസ് തെക്കേലിനെ മൂന്നു വർഷത്തേക്കുകൂടി പ്രൊവിൻഷ്യലായി തിരഞ്ഞെടുത്തത്. ഫാ. മാത്യു മണിയമ്പ്ര വികർ പ്രൊവിൻഷ്യലും അജപാലന ശുശ്രൂഷയുടെ കൗൺസിലറായും ഫാ. ബിജു ജോൺ വെള്ളക്കട മാദ്ധ്യമ-വിദ്യാഭ്യാസ വകുപ്പിന്റെ കൗൺസിലറായും ഫാ. പീറ്റർ മരോട്ടിക്കത്തടം കൃഷി-സാമ്പത്തിക വകുപ്പിന്റെ കൗൺസിലറായും ഫാ. ജോസ് ചേലയ്ക്കൽ സാമൂഹിക സേവനത്തിന്റെ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടു. പ്രൊവിൻഷ്യൽ ഓഡിറ്റർ ഫാ. സിബി പുളിക്കലാണ്.