മുക്കം: മുക്കം നഗരസഭയിൽ മൂന്ന് പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി. വാർഡ് 11 നെടുമങ്ങാട് പൂർണമായും വാർഡ് 24 മണാശ്ശേരി ടൗണിൽ തത്തമക്കുഴി - വിളയത്ത് പന്നൂർ റോഡിനും കുറ്റ്യേരിമ്മൽ - മണാശ്ശേരി റോഡിനും ഇടയ്ക്കുള്ള പ്രദേശവും വാർഡ് 16 വെസ്റ്റ് മാമ്പറ്റയിൽ കെ.എം.സി.ടി മെഡിക്കൽ കോളേജ് ഏരിയയുമാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണായത്.