online-onam

കോഴിക്കോട്:നിയന്ത്രണമുള്ളതിനാൽ ഓണാഘോഷമില്ലെന്ന് ആരും കരുതേണ്ട.,​ഓണപ്പാട്ടും പൂക്കള മത്സരവും എല്ലാമുണ്ട്. പക്ഷെ,​ ഓൺലൈനിലാണെന്ന് മാത്രം. തിരുവോണം വരെ നീളുന്ന പലതരം പരിപാടികളാണ് സ്കൂളുകളും കോളേജുകളും വിവിധ സംഘടനകളും ക്ലബ്ബുകളും സംഘടിപ്പിക്കുന്നത്. ഓൺലൈൻ മലയാളി മങ്കകൾ, കേരള ശ്രീമാൻ,​ സാംസ്കാരിക ക്വിസ് ,​ ഓണപ്പാട്ട് മത്സരം,​ കവിതാ മത്സരം,​ പൂക്കള മത്സരം എന്നിങ്ങനെ നീളുന്നു മത്സര ഇനങ്ങൾ. വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് ,ഫെയ്സ് ബുക്ക് , ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയാണ് പങ്കെടുക്കുന്ന പരിപാടികളും ഫോട്ടോകളും അയക്കേണ്ടത്. പങ്കെടുക്കുന്നവർക്കും വിജയികൾക്കും ആകർഷകമായ സമ്മാനങ്ങളും

ഒരുക്കുന്നുണ്ട്.

* പൂക്കളവും ഓൺലൈനിലേക്ക്

ആളുകൾ കൂടുന്നതിന് നിയന്ത്രണം ഉള്ളതിനാൽ ക്ലബ്ബുകളും മ​റ്റും പൂക്കള മത്സരവും ഓൺലൈനാക്കി. സാങ്കേതിക വിദ്യയിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് ജേതാക്കളാകാം. വീടുകളിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം തീർക്കുന്നവർക്കും ഓൺലൈനിൽ സമ്മാനങ്ങളുണ്ട് .അച്ചടി-ദൃശ്യ മാദ്ധ്യമങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പൂക്കള മത്സരമാണ് നടത്തുന്നത് .