milk

കോഴിക്കോട്: കൊവിഡിന്റെ തുടക്കത്തിൽ ക്ഷീര മേഖല ഒന്നു പതറി, പക്ഷേ കാലിടറിയില്ല. മഹാമാരി സകല മേഖലയിലും നാശം വിതച്ചെങ്കിലും ഇപ്പോഴും അതിജീവനത്തിന്റെ പാൽചുരത്തുകയാണ് ക്ഷീരരംഗം. ലോക്ക് ഡൗണിന്റെ തുടക്കത്തിലുണ്ടായ ചെറിയ പ്രതിസന്ധികളൊഴിച്ചാൽ പാൽ സംഭരണത്തിലും പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും വിപണനത്തിലും ക്ഷീരമേഖല മുന്നോട്ടുതന്നെയാണ്. മാർച്ചിലെ അവസാന വാരത്തിൽ സാധാരണ വില്പന ഇടിഞ്ഞുപോയെങ്കിലും സർക്കാർ കൈത്താങ്ങായെത്തി. ഇപ്പോഴെല്ലാം സാധാരണ പോലെയായി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട്, വയനാട്, ജില്ലകൾ ഉൾപ്പെട്ടതാണ് മിൽമയുടെ മലബാർ മേഖലാ യൂണിയൻ. പ്രാദേശികമായി വില്പന കഴിഞ്ഞുള്ള പാലാണ് മിൽമയുടെ മേഖല യൂണിയനുകൾ ശേഖരിക്കുന്നത്. കണ്ടെയ്മെന്റ് സോണുകളിലും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പാൽ വിതരണം നടത്തുന്നു. പാൽ സംഭരണം മാത്രമല്ല കാലിത്തീറ്റ വിതരണവും സുഗമമായി നടക്കുന്നു.

'' അധികം വരുന്ന പാൽ തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് പാൽപ്പൊടി ആക്കാനാണ് കൊണ്ടുപോകുന്നത്. അവിടെ പാൽ എടുക്കാതിരുന്നാൽ മാത്രമേ നിലവിൽ പ്രതിസന്ധി ഉണ്ടാവുകയുള്ളൂ''. കെ.എസ് മണി, ചെയർമാൻ , മിൽമ മലബാർ മേഖലാ യൂണിയൻ