hms

കോഴിക്കോട്: സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം തടഞ്ഞതിലും വേതന വർദ്ധനവിലെ കുടിശ്ശികവിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് സ്കൂൾ പാചകത്തൊഴിലാളി സംഘടന(എച്ച്.എം.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണത്തിന് വീടുകൾക്ക് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.13,760 അംഗീകൃത പാചകത്തൊഴിലാളികളും 6240 സഹായികളുമാണ് കേരളത്തിലുളളത്. ഇവരോട് കടുത്ത മനുഷ്യാവകാശ ലംഘനമാണ് സർക്കാർ നടത്തുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. സ്കൂൾ പാചകത്തൊഴിലാളി സംഘടന സംസ്ഥാന സെക്രട്ടറി ഒ.പത്മനാഭൻ,സി.കെ ഗോപാലൻ, ടി.പി ഐഷാബി, എം.വി ദേവി, കെ.കെ സന്ധ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.