കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനതാ പ്രവാസി കൾച്ചർ സെന്റർ കോഴിക്കോട് ഗാന്ധിഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് യു. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. അജയകുമാർ, പി. കിഷൻചന്ദ്, നിഷി അരങ്ങിൽ, ജില്ലാ കമ്മിറ്റി മെമ്പർ എ. സുബൈർ, സുധീഷ് എന്നിവർ സംബന്ധിച്ചു.