കോഴിക്കോട്: ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഗോവിസും കാലിക്കറ്റ് പ്രസ് ക്ലബ്ബും നാഷണൽ ട്രസ്റ്റ് ജില്ലാ സമിതിയും സംയുക്തമായി 'പ്രേരണ-2020 ഓൺലെെനിലൊരോണം' എന്ന പേരിൽ ഓൺലൈൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനറൽ കാറ്റഗറിയ്ക്കായി ഓണപ്പാട്ട്, പ്രസംഗം, കവിത, പൂക്കളം എന്നിവയും സ്പെഷ്യൽ കാറ്റഗറിയ്ക്കായി (ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിച്ചാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി) പെയിന്റിംഗ്, പ്രഛന്ന വേഷം തുടങ്ങിയ മത്സരങ്ങളാണുള്ളത്. ആഗസ്റ്റ് 26ന് മുമ്പായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമെ പങ്കെടുക്കാനാകൂ. shorturl.at/jBKMZ
എന്ന ലിങ്കിലൂടെ പ്രവേശിക്കാം. വാർത്താ സമ്മേളനത്തിൽ വിനോദ് മിത്രൻ, പി. സിക്കന്തർ, ഫിറോസ് ഖാൻ, രാജേഷ്, ഇ.പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 7907 00 68 84