കോഴിക്കോട്: പൊതു മേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കയർ കോർപ്പറേഷൻ കൊവിഡ് പ്രതിരോധ സാനിമാറ്റുകൾ കോഴിക്കോട്ടും വിപണിയിലിറക്കി. സാനി മാറ്റ്‌സിന്റെ കോഴിക്കോട്ടെ ആദ്യ എക്‌സ്‌ക്യൂസീവ് ഷോറൂമായ സാനീസ് ട്രേഡ് എന്റർപ്രൈസസിന്റെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ പി.ടി. ഉഷാ റോഡിലെ കാസീം ബിൽഡിംഗിൽ നിർവഹിച്ചു. അലോക് കുമാർ സാബുവിന് നൽകി മേയർ വിപണനോദ്ഘാടനവും നിർവഹിച്ചു. ജ്യോതികുമാർ, ജിത്ത് പവിത്രൻ, സിജോയ്, സജിത്ത് നായർ എന്നിവർ സംബന്ധിച്ചു. കാൽപാദങ്ങളിലൂടെയും പാദരക്ഷകളിലൂടെയും ഉണ്ടാകുന്ന വൈറസ് വ്യാപനം തടയുമെന്ന് നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീ ചിത്തിര തിരുനാൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജി എന്നിവർ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞതാണ് സാനി മാറ്റ്‌സ്. വിവിധ മോഡലുകളിലായി 859 മുതൽ 4499രൂപ വരെയാണ് സാനി മാറ്റ്സിന്റ വില.