കോഴിക്കോട്: ഓണക്കാലത്ത് ഗുണമേന്മയില്ലാത്ത സാധനങ്ങൾ വിപണിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വകുപ്പുകൾ പരിശോധന കാര്യക്ഷമമാക്കണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് പി.ഐ. അജയൻ, പദ്മനാഭൻ വേങ്ങേരി, വി.പി. സനീബ്കുമാർ, ഇ. ദിനചന്ദ്രൻ നായർ, കെ. മാധവൻ, രാജൻ മണ്ടൊടി, കെ. അബ്ദുറഹിമാൻ, സി.ടി ശോഭ, വനജ ചീനംകുഴിയിൽ എന്നിവർ പങ്കെടുത്തു.