കൂടുതൽ ചോറോടും വെള്ളയിലും
കോഴിക്കോട്: ജില്ലയിലെ തീരദേശങ്ങളിൽ കൊവിഡ് പടരുന്നത് ആശങ്കയുയർത്തുന്നു. ചോറോട് 173 പേർക്കും വെള്ളയിലിൽ 135 പേർക്കും മുഖദാറിൽ 71 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളയിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കുകയും ചോറോടിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുകയും ചെയ്തു. ഇവിടങ്ങളിൽ അതീവ ജാഗ്രതാ നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്.
ജില്ലാ കളക്ടർ സാംബശിവ റാവു ശനി, ഞായർ ദിവസങ്ങളിൽ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ 11 ക്ലസ്റ്ററുകളിൽ എട്ടെണ്ണവും കൂടുതൽ രോഗികളുളള ലാർജ് ക്ലസ്റ്ററുകളാണ്. എന്നാൽ ചില ലാർജ് ക്ലസ്റ്ററുകളിൽ രോഗികൾ കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. 22 ക്ലസ്റ്ററുകളാണ് ഇതുവരെയുളളത്.
കോർപ്പറേഷൻ പരിധിയിൽ ആകെയുള്ള നാല് ക്ലസ്റ്ററുകളിൽ രണ്ടെണ്ണം ലാർജ് ക്ലസ്റ്ററാണ്.
ലാർജ് ക്ലസ്റ്ററായ വെള്ളയിലിൽ രോഗം സ്ഥിരീകരിച്ച 135 പേരിൽ 90 പേർ ചികിത്സയിലാണ്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 333 പേരുടെ സ്രവസാംപിൾ പരിശോധിച്ചതിൽ 36 കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരിൽ 74 പേർ എഫ്.എൽ.ടി.സികളിലും 16 പേർ മെഡിക്കൽ കോളജിലുമാണുള്ളത്. മുഖദാർ വാർഡിൽ 71ൽ 21 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേർ എഫ്.എൽ.ടിസിയിലും അഞ്ച് പേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. വടകരയിൽ 125ൽ 40 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 126 പേരിൽ നടത്തിയ പരിശോധനയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. 33 പേർ എഫ്.എൽ.ടി.സികളിലും ഏഴുപേർ മെഡിക്കൽ കോളജിലും ചികിത്സയിലാണ്. തിരുവള്ളൂരിൽ 74 ൽ 28 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 87 പേരെ പരിശോധിച്ചതിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 പേർ എഫ്.എൽ.ടി.കളിലും നാലുപേർ മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്.
ചെക്യാടിൽ 58 പേരിൽ 12 ആളുകളാണ് ചികിത്സയിലുള്ളത്. 12 പേരും എഫ്.എൽ.ടി.സികളിലാണ് ഉള്ളത്. മൂന്നുദിവസത്തിനിടെ 69 പേരുടെ സ്രവ സാംപിൾ പരിശോധിച്ചു. നാദാപുരത്ത് 70ൽ നാലുപേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ എഫ്.എൽ.ടി.കളിലും രണ്ട് പേർ മെഡിക്കൽ കോളജിലുമാണ്. മൂന്നുദിവസത്തിനിടെ 57 പേരുടെ സ്രവ സാംപിൾ പരിശോധിച്ചു. ചോറോട് 173 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 126 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 100 പേരെ പരിശോധിച്ചതിൽ 61 കേസുകൾ റിപ്പോർട്ട് ചെയ്തു. 90 പേർ എഫ്.എൽ.ടികളിലും 36 പേർ മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്. ഒളവണ്ണയിൽ 98 പോസിറ്റീവ് കേസുകളുണ്ടായിരുന്നതിൽ അഞ്ച് പേർ ചികിത്സയിലാണ്. മൂന്നുദിവസത്തിനിടെ 99 സ്രവസാംപിൾ പരിശോധിച്ചതിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് പേർ എഫ്.എൽ.ടി.കളിലും മൂന്ന് പേർ മെഡിക്കൽ കോളജിലും ചികിത്സയിലാണ്.
ലിമിറ്റഡ് ക്ലസ്റ്ററായ കുറ്റിച്ചിറയിൽ 34 പേരിൽ ആറുപേരും വലിയങ്ങാടിയിൽ 53 ൽ 20 പേരും ചികിത്സയിലുണ്ട്. ചാലിയത്ത് നിലവിൽ എല്ലാവരും രോഗമുക്തി നേടി.
ലാർജ് ക്ലസ്റ്ററുകൾ
വെള്ളയിൽ, മുഖദാർ,വടകര, തിരുവള്ളൂർ, ചെക്യാട്, നാദാപുരം, ചോറോട്, ഒളവണ്ണ ലിമിറ്റഡ് ക്ലസ്റ്ററുകൾ.
ചാലിയം, കുറ്റിച്ചിറ, വലിയങ്ങാടി