കോഴിക്കോട്: കാലിക്കറ്ര് ടൗൺ സർവീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് സഹകരണ ഓണച്ചന്ത ആരംഭിച്ചു. ജില്ലാ മൃഗാശുപത്രിയ്ക്ക് സമീപത്തെ ചന്ത കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ടി. ജയരാജൻ ആദ്യ വിൽപന നടത്തി. എൻ. രാഘവൻ ഏറ്റുവാങ്ങി. ടൗൺ ബാങ്ക് ചെയർമാൻ എ.വി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ഇ. സുനിൽകുമാർ , സഹകരണ വകുപ്പ് പ്ലാനിംഗ് എ.ആർ അഗസ്റ്റ്യൻ, കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ സുരേഷ് ബാബു, ഡയറക്ടർ ടി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചന്ത ഞായറാഴ്ച വരെ തുടരും. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവർത്തന സമയം.