ഫറോക്ക്: ഫറോക്ക് സർവീസ് സഹകരണ ബാങ്ക് സഹകരണ ഓണവിപണി തുടങ്ങി. ചെറുവണ്ണൂർ ഹെഡ് ഓഫീസിൽ ആരംഭിച്ച വിപണി വൈസ് പ്രസിഡന്റ് ടി.കെ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എ. അബൂബക്കർ സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. ഭക്‌തവത്സലൻ, ഡയറക്ടർമാരായ വി. പ്രസീത, വി.പി അലിക്കോയ, ബാങ്ക് അസി. സെക്രട്ടറി കെ. സജിത്കുമാർ എന്നിവർ സംസാരിച്ചു.