കൽപ്പറ്റ: നെന്മേനി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ൽ നൊച്ചംവയൽറോഡ് നേർച്ചകണ്ടി റോഡ് ഭാഗവും പുത്തൻകുന്ന് സബ് സെന്ററിന്റെ മുകൾ ഭാഗത്തുനിന്ന് നേർച്ചകണ്ടിയിലേക്ക് പോകുന്ന റോഡ് വരെയുള്ള ഭാഗവും 25 ന് ഉച്ചയ്ക്ക് 12 മുതൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

മാനന്തവാടി നഗരസഭയിലെ 8, 20, 21, 22 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി. ഡിവിഷൻ 16 കണ്ടെയ്ൻമെന്റ് സോണായി തുടരും.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 കണ്ടെയ്ൻമെന്റ് സോണാക്കി. പഞ്ചായത്തിലെ 10,11,12,14 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും. മീനങ്ങാടി പഞ്ചായത്തിലെ വാർഡ് 2ൽ ഉൾപ്പെട്ട അപ്പാട് ഭാഗത്തെ മൈക്രോ കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി.

ജില്ലയിൽ നിലവിൽ 81 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മാറ്റിയിട്ടുണ്ട്.


സുരക്ഷിത ദാദാദാദി നാനാനാനി അഭിയാൻ

കൽപ്പറ്റ: വയോജന ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടവും നെഹ്റു യുവ കേന്ദ്രയും മറ്റ് സംഘടനകളുമായി ചേർന്ന് ജില്ലയിൽ നടപ്പിലാക്കുന്ന സുരക്ഷിത ദാദാദാദി നാനാനാനി അഭിയാന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ഹരി ആർ.എസ്, നാഷണൽ യൂത്ത് വോളണ്ടിയർ അഭിജിത്ത് കെ എ എന്നിവർ പനമരം ബ്ലോക്കിലെ വിവിധ ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയവ സന്ദർശിക്കുകയും റിവേഴ്സ് ക്വാറന്റൈൻ, കൊവിഡ് ജാഗ്രത നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ നോട്ടീസുകൾ, പോസ്റ്ററുകൾ, സ്റ്റിക്കറുകൾ വിതരണം ചെയ്യുകയും ക്ലബ്ബ് ഭാരവാഹികളുമായി ചർച്ച നടത്തുകയും ചെയ്തു.


റാങ്ക് ലിസ്റ്റ് റദ്ദാക്കി

കൽപ്പറ്റ: ജില്ലയിലെ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 11/2015) തസ്തികയ്ക്കായി 05062017 ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റ് നിലവിലില്ലാതായതായി പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.


നേത്രദാന പക്ഷാചരണം ഇന്ന് മുതൽ

കൽപ്പറ്റ: ദേശീയ നേത്രദാന പക്ഷാചരണം ഇന്ന് മുതൽ സെപ്തംബർ 8 വരെ നടക്കും. ഹോസ്പിറ്റൽ കോർണിയ വീണ്ടെടുക്കൽ പരിപാടി എന്നതാണ് ഈ വർഷത്തെ പക്ഷാചരണത്തിന്റെ പ്രമേയം. ആശുപത്രികളിൽ മരണാസന്നരായി കിടക്കുന്ന രോഗികളുടെ കണ്ണുകൾ അവരുടെ മരണ ശേഷം ബന്ധുക്കളുടെ സമ്മതത്തോടെ ശേഖരിച്ച് നേത്രപടലം കാഴ്ചയില്ലാത്ത രോഗികൾക്ക് വെച്ച് പിടിപ്പിക്കുന്നതിന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

ഇതോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗവും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന് മൂന്നു മണിക്ക് റേഡിയോ മാറ്റൊലിയിൽ ഇ ടോക്ക്സ് പരിപാടിയിൽ ജില്ലാ ഓഫ്താൽമിക് സർജൻ ഡോ എം.വി.റൂബി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. ഓൺലൈൻ പോസ്റ്റർ ഡിസൈൻ മത്സരം, ജില്ലയിലെ സർക്കാർ/ സ്വകാര്യ മേഖലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ എന്നിവയും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.


*കൊല്ലം മെഡിക്കൽ കോളേജ്: ജൂനിയർ റസിഡന്റ് റാങ്ക് പട്ടികയിലുള്ളവർ സന്നദ്ധത അറിയിക്കണം*

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കായി പ്രസിദ്ധീകരിച്ച ജൂനിയർ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളിൽ നിലവിൽ നിയമനം ലഭിക്കാത്ത, ജോലി ഏറ്റെടുക്കുവാൻ താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം 31 ന് മുമ്പ് ലേെ.േഴാരസീഹഹമാ@ഴാമശഹ.രീാ മുഖേന പ്രിൻസിപ്പലിനെ സേവന സന്നദ്ധത അറിയിക്കണം. താത്പര്യം അറിയിക്കാത്ത ഉദ്യോഗാർഥികളെ നിയമനത്തിന് പരിഗണിക്കില്ല.


*വൈദ്യുതി മുടങ്ങും*

പടിഞ്ഞാറത്തറ സെക്ഷനിലെ കുഴിവയൽ ട്രാൻസ്‌ഫോർമർ ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.