കോഴിക്കോട്: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വനമേഖലകളിലെ തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ച് ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ ആവശ്യപ്പെട്ടു. മുൻപ് നടന്ന സംഭവങ്ങളൊന്നും ഫലപ്രദമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഹനുമാൻ സേന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം കോഴിക്കോട് കേന്ദ്ര കാര്യാലയത്തിൽ നടന്നു. എ.എം. ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു. സി. വിനോദ്, ചൈതന്യ ചക്രവർത്തി,​ ബോബി ലാൽ കരിയം, സുരേഷ് പത്താം കണ്ടി, ബിജുമോൻ എരുമപ്പെട്ടി, ശിവ സ്വാമി പാലക്കാട്, കോവൈ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എൻ.എം സനൂപ് സ്വാഗതവും വി. സംഗീത നന്ദിയും പറഞ്ഞു.