onachanda
ഏറാമല ബാങ്കിന്റെ ഓണച്ചന്ത ഓർക്കാട്ടേരിയിൽ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഏറാമല സർവിസ് സഹകരണ ബാങ്ക് ഓർക്കാട്ടേരിയിൽ ഓണച്ചന്ത തുടങ്ങി. അരി, പലവ്യഞ്ജനങ്ങൾ അടങ്ങിയ 16 ഇനങ്ങളാണ് വിതരണം ചെയ്യുക. വിതരണ ഉദ്ഘാടനം ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ നിർവഹിച്ചു. ബാങ്ക് ഡയറക്ടർമാരായ കെ.കെ ദിവാകരൻ, വി.പി ബാബു, ബാങ്ക് ജനറൽ മാനേജർ ടി.കെ വിനോദൻ, എം.കെ വിജയൻ, കെ.കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു.