veedu
കെ.എം.സി അസീസിന്റെ വീടിന്റെ ജനൽ കല്ലേറിൽ തകർന്ന നിലയിൽ

പേരാമ്പ്ര: പേരാമ്പ്ര മാർക്കറ്റിലെ പൈതോത്ത് പള്ളിത്താഴ കെ.എം.സി അസീസിന്റെ വീടിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ല് തകർന്നു. പേരാമ്പ്ര മത്സ്യ മാർക്കറ്റിലുണ്ടായ സംഘർഷത്തെ തുടർന്ന് മാർക്കറ്റിൽ ജോലി ചെയ്യുന്ന അസീസ് ക്വാറന്റൈനിലാണ്. ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത് . ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ഒരാൾ ഓടി മറയുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു. പേരാമ്പ്ര പൊലീസിൽ പരാതി നൽകി.