കോഴിക്കോട്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി അകത്തിരുന്ന് കണ്ണുരുട്ടിയാൽ പേടിക്കുന്നവരല്ല ബി.ജെ.പി പ്രവർത്തകരെന്ന് എം.ടി.രമേശ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേശ്, ജില്ലാ സെക്രട്ടറി എം.രാജീവ് കുമാർ, യുവമോർച്ച ജില്ലാപ്രസിഡന്റ് ടി. റനീഷ് എന്നിവർ പ്രസംഗിച്ചു.