murali
സിഗേറ്റ് കുറ്റ്യാടി ചെറിയകുമ്പളം ക്യാമ്പസിൽ ഒരുക്കിയ 'സി ടോക് ' മൊജൊ സ്റ്റുഡിയോ കെ.മുരളീധരൻ എം പി.ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: സിഗേറ്റ് കുറ്റ്യാടി ചെറിയകുമ്പളം ക്യാമ്പസിൽ ഒരുക്കിയ 'സി ടോക് ' മൊജൊ സ്റ്റുഡിയോ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് കോളനിയിലേക്കുള്ള വിദ്യാഭ്യാസ സഹായം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലീല കൈമാറി. കോളനിയിലെ അദ്ധ്യാപിക ഷിജ.കെ ഏറ്റുവാങ്ങി. സിഗേറ്റ് ചെയർമാൻ അബ്ദുല്ലാ സൽമാൻ അദ്ധ്യക്ഷത വഹിച്ചു. സിജി ജനറൽ സെക്രട്ടറി ഡോ. സെഡ് എ അഷറഫും പ്രമുഖ ട്രെയ്‌നർ സമീർ ഓണിയിലും തമ്മിലുള്ള സംവാദം നടന്നു. എൻ. ബഷീർ, എൻ.പി സക്കീർ, കെ.കെ. അശോകൻ കെ.എസ്. റഹീന തുടങ്ങിയവർ പ്രസംഗിച്ചു