കുറ്റ്യാടി: പി .ടി ചാക്കോ മെമ്മോറിയൽ ഹൈസ്‌ക്കൂളിലെ സി.സി.ടി വി കാമറകൾ മോഷണം പോയി. സിവിൽ സപ്ലെസ് കോർപ്പറേഷന്റെ കൊവിഡ് കിറ്റ് പാക്കിംഗ് സെന്റർ കൂടിയാണ് സ്‌കൂൾ. കഴിഞ്ഞ ദിവസമാണ് സംഭവം. പാക്കിംഗ് സെന്ററിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.തൊട്ടിൽപ്പാലം പൊലീസ് അന്വേക്ഷണം ആരംഭിച്ചു. നേരത്തെ സ്‌കൂൾ നിർമ്മാണ സാമഗ്രികൾ മോഷണം പോയിട്ടുണ്ട്‌.