കോഴിക്കോട്: ഓണക്കാലത്ത് കടകളുടെ പ്രവർത്തന സമയം രാത്രി 9 മണിവരെയാക്കണമെന്ന് ബി.ഡി.ജെ.എസ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ടെയ്ൻമെന്റ് സോണുകൾ മൈക്രോ തലത്തിലാക്കി വ്യാപാരി സമൂഹത്തിന് പിന്തുണ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സതീഷ് കുമാർ അയനിക്കാട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിപ്പാലി, മണ്ഡലം വൈസ് പ്രസിഡന്റ് പത്മകുമാർ ജി മേനോൻ, ജനറൽ സെക്രട്ടറി കെ .പി രാജീവൻ കോവൂർ, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി രാജേഷ് പി മാങ്കാവ് എന്നിവർ പ്രസംഗിച്ചു.