18 പേർക്ക് സമ്പർക്കത്തിലൂടെ

25 പേർക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ കർണാടകയിൽ നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയവരാണ്. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 25 പേർ ഇന്നലെ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1326 ആയി. ഇതിൽ 1068 പേർ രോഗമുക്തരായി. 250 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 241 പേർ ജില്ലയിലും 9 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

ആഗസ്റ്റ് 22 ന് കർണാടകയിൽ നിന്ന് തിരിച്ചെത്തിയ പള്ളിക്കുന്ന് ചുണ്ടക്കര സ്വദേശി (60), ആഗസ്റ്റ് അഞ്ചിന് സൗദിയിൽ നിന്ന് തിരിച്ചെത്തിയ കാക്കവയൽ സ്വദേശി (46), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള 5 മുണ്ടക്കുറ്റി സ്വദേശികൾ (പുരുഷൻ13, സ്ത്രീ 39, കുട്ടികൾ 8,10,11), മേപ്പാടി സമ്പർക്കത്തിലുള്ള 2 അട്ടമല സ്വദേശികൾ (പുരുഷൻ 24, സ്ത്രീ 50), ഒരു കോണാർകാട് സ്വദേശിനി (24), 4 മേപ്പാടി സ്വദേശികൾ (പുരുഷൻമാർ 34, 31, സ്ത്രീകൾ 42, 42), ഒരു പാലവയൽ സ്വദേശി (33), കമ്പളക്കാട് സ്വദേശിനി (28), വാളാട് സമ്പർക്കത്തിലുള്ള 2 വാളാട് സ്വദേശികൾ (40, 75), ചെതലയം സമ്പർക്കത്തത്തിലുള്ള ബത്തേരി സ്വദേശിനിയായ 8 മാസം പ്രായമുള്ള കുട്ടി, കർണാടകയിലേക്ക് പോകുന്നതിനായി ചീരാൽ റിസോർട്ടിൽ എത്തിയ വ്യക്തി (46) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.


രോഗമുക്തി

കുപ്പാടിത്തറ, കാരക്കാമല സ്വദേശികളായ നാലു പേർ വീതവും വാളാട് നിന്നുള്ള മൂന്ന് പേരും അമ്പലവയൽ, കുഞ്ഞോം, പുൽപ്പള്ളി സ്വദേശികളായ രണ്ടു പേർ വീതവും കമ്പളക്കാട്, കാക്കവയൽ, വെള്ളമുണ്ട, റിപ്പൺ, നീർവാരം, തരുവണ, കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലുള്ള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

ഇന്നലെ നിരീക്ഷണത്തിലായത് 266 പേർ

161 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 3771 പേർ

294 പേർ ആശുപത്രിയിൽ

ഇന്നലെ അയച്ചത് 307 സാമ്പിളുകൾ

ഇതുവരെ അയച്ചത് 41457 സാമ്പിളുകൾ

ഫലം ലഭിച്ചത് 39912

38586 നെഗറ്റീവും 1326 പോസിറ്റീവും