നാദാപുരം: ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ഓണച്ചന്ത ആരംഭിച്ചു. പാറക്കടവ് നീതി സ്റ്റോറിൽ ആരംഭിച്ച ചന്ത ബാങ്ക് ഡയറക്ടർ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്റ്റോർ മാനേജർ കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ, ഡയറക്ടർ എസ്.കെ.മൊയ്തു, ബ്രാഞ്ച് മാനേജർ കെ.പി.രാജീവൻ, കെ.ടി.കെ.ഷിബിൻ എന്നിവർ പ്രസംഗിച്ചു.