asmabi
അസ്മാബി

കോഴിക്കോട്: ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പുതിയകടവ് വലിയ തൊടി പറമ്പ് കെ.പി. ആലിയുടെ ഭാര്യ അസ്മാബി (49) ആണ് മരിച്ചത്. 19നാണ് ഇവരെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. സഹോദരങ്ങൾ: ഹംസക്കോയ, കോയമോൻ, സാബിറ, റുബീന, ബുഷറ, പരേതനായ മൊയ്തീൻകോയ.