കോഴിക്കോട്: കൂമുള്ളി തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. സി.പി.എമ്മിലെ മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയും പങ്കും അന്വേഷിക്കണം. മുന്നാക്ക- പിന്നാക്ക, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ഭക്തരും ഉൾപ്പെട്ടതാണ് ക്ഷേത്ര കമ്മിറ്റി. വിവാഹം നടത്തുന്നതിനായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചവരോട് ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും നിർദ്ദേശം പാലിച്ച് വിവാഹം നടത്താൻ സമ്മതിച്ചതാണ്. ഇതിനെയാണ് സി.പി.എം സാമൂഹ്യ സ്പർദ്ധ ഉണ്ടാക്കുന്ന വിധം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തുന്നത്.
സി.പി.എമ്മിന്റെ വ്യാജ പ്രചാരണത്തിനെതിരെ ശക്തമായ ക്യാമ്പയിൽ സംഘടിപ്പിക്കുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കെ. ഷൈനു പറഞ്ഞു.