കൽപ്പറ്റ: സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യകൃഷിയുടെ ഭാഗമായി ജില്ലയിലെ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തിരുനെല്ലിയിൽ ഒ.ആർ.കേളു എം.എൽ.എയും കോട്ടത്തറയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയും മറ്റ് കേന്ദ്രങ്ങളിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്ഘാടനം ചെയ്തു. 19 തദ്ദേശ സ്ഥാപനങ്ങളിലെ 61 കുളത്തിലായി 82200 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇന്നലെ നിക്ഷേപിച്ചത്. കുടുംബശ്രീ, സ്വാശ്രയ സംഘങ്ങൾ തുടങ്ങിയ പ്രാദേശിക സംവിധാനങ്ങളാണ് തുടർ പരിപാലനം നടത്തുക.