കോഴിക്കോട്: ഇന്ത്യയിലെ മികച്ച കരിയർ വിദഗ്ദർ വെർച്വൽ സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികളുമായി സി ഹബ് ഡിസൈർ 2020 വെബിനാർ സീരിസിലൂടെ സംവദിക്കുന്നു. കോഴിക്കോട് സി ഹബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വെബിനാർ സീരിസിന്റെ ആദ്യ ഘട്ട ഉദ്ഘാടനം വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. ആഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കുന്ന വെബിനാർ സീരിസിൽ മന്ത്രി കെ.ടി ജലീൽ, പ്രൊഫ. ഗോപിനാഥ് മുതുകാട്, കേരള ഷിപ്പിംഗ് എം.ഡി പ്രശാന്ത് നായർ, മാദ്ധ്യമപ്രവർത്തകൻ ഡോ. അരുൺ കുമാർ, ഡോ. ഷാഹിദ് ചോലയിൽ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ. 7593870001, 7593870002