കോഴിക്കോട്: ഡയാലിസിസ് ചെയ്യുന്ന കിഡ്‌നി രോഗികൾക്കുള്ള എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്ലിൽ നിന്നുള്ള ധനസഹായം വിതരണം ചെയ്തു. തിരഞ്ഞെടുത്ത നൂറു പേർക്കാണ് ഒരു വർഷത്തേക്കുള്ള സഹായം. മാസത്തിൽ മൂവായിരം രൂപ വീതം രോഗിയ്ക്ക് മണിയോഡറായി ലഭിക്കും. മിഷൻ നൂറ് പദ്ധതിയുടെ ഭാഗമാണ് സഹായം.