26 പേർക്ക് സമ്പർക്കത്തിലൂടെ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേർ ഇന്നലെ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. ഇതിൽ 1100 പേർ രോഗമുക്തരായി. 255 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 245 പേർ ജില്ലയിലും 10 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

സമ്പർക്കം മൂലം രോഗം സ്വീകരിച്ചവർ:

മൈസൂർ റെയിൽവേ പൊലീസിലുള്ള കുന്നമംഗലം സ്വദേശി (45), മേപ്പാടി സമ്പർക്കത്തിലുള്ള 7 പേർ (മൂപ്പൈനാട് സ്വദേശികളായ സ്ത്രീ 36, പുരുഷൻ 34, മേപ്പാടി കാപ്പൻകൊല്ലി സ്വദേശികളായ കുട്ടികൾ11, 5, 8, മുണ്ടക്കൈ സ്വദേശി 36, മേപ്പാടി സ്വദേശിനി 35), ചുള്ളിയോട് സമ്പർക്കത്തിലുള്ള 2 ചുള്ളിയോട് സ്വദേശികൾ (41, 33), ബത്തേരി സമ്പർക്കത്തിലുള്ള ദൊട്ടപ്പൻകുളം സ്വദേശിനി (30), 3 ഫയർലാൻഡ് സ്വദേശികൾ (സ്ത്രീകൾ 62, 30, പുരുഷൻ 72), മൂപ്പൈനാട് സമ്പർക്കത്തിലുള്ള കടൽ്മാട് സ്വദേശി (21), വാളാട് സമ്പർക്കത്തിലുള്ള വാളാട് സ്വദേശി (27), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികൾ (പുരുഷന്മാർ 67,19, സ്ത്രീ 17), കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ പാക്കം സ്വദേശിയുടെ സമ്പർക്കത്തിലുള്ള 3 പാക്കം സ്വദേശികൾ (31, 21, 65), പൊലീസ് സമ്പർക്കത്തിലുള്ള കൽപ്പറ്റയിലെ പൊലീസ് ഉദ്യോഗസ്ഥൻ (28), ഉറവിടം വ്യക്തമല്ലാത്ത വെങ്ങപ്പള്ളി സ്വദേശിനി (24), മാനന്തവാടി സ്വദേശിനി (62), കോട്ടത്തറ മടക്കുന്ന് സ്വദേശി (23).

ഇതര സംസ്ഥാനങ്ങളിൽ നിന്ന് 11 പേർ:

ഓഗസ്റ്റ് 24ന് മൈസൂരിൽ നിന്ന് തിരിച്ചെത്തിയ മലപ്പുറം സ്വദേശി (37), ഓഗസ്റ്റ് 21ന് മൈസൂരിൽ നിന്ന് തിരിച്ചെത്തിയ തിരുനെല്ലി നാരങ്ങാക്കുന്ന് സ്വദേശി (14), ഓഗസ്റ്റ് 21ന് ബംഗളുരുവിൽ നിന്നു തിരിച്ചെത്തിയ വെള്ളമുണ്ട കട്ടയാട് സ്വദേശികൾ (പുരുഷൻ 50, സ്ത്രീ 46), ഓഗസ്റ്റ് 20ന് കർണാടകയിൽ നിന്ന് തിരിച്ചെത്തിയ അഞ്ചുകുന്ന് സ്വദേശി (27), ഓഗസ്റ്റ് 20ന് ഗുണ്ടൽപേട്ടിൽ നിന്ന് തിരിച്ചെത്തിയ ചെന്നലോട് സ്വദേശി (35), ഓഗസ്റ്റ് 19ന് കർണാടകയിൽ നിന്നു തിരിച്ചെത്തിയ ചീരാൽ മുണ്ടക്കൊല്ലി സ്വദേശികൾ (സ്ത്രീ 33, പുരുഷൻ 43), ഓഗസ്റ്റ് 19ന് കർണാടകയിൽ നിന്ന് എത്തിയ അമ്പലവയൽ ആനപ്പാറ സ്വദേശി (40), ആഗസ്റ്റ് 13ന് കർണാടകയിൽ പോയി തിരിച്ചെത്തിയ ഇരുളം സ്വദേശി (36), ഹൈദരാബാദിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (24).

രോഗമുക്തി നേടിയവർ:

വാളാട് സ്വദേശികൾ 7, ചൂരൽമല സ്വദേശികൾ 4, തരുവണ, മുണ്ടക്കുറ്റി സ്വദേശികളായ 3 പേർ വീതം, മേപ്പാടി, കോട്ടത്തറ, വെണ്മണി സ്വദേശികളായ 2 പേർ വീതം, പുൽപ്പള്ളി, അമ്പലവയൽ, അഞ്ചുകുന്ന്, ആറാട്ടുതറ, പടിഞ്ഞാറത്തറ, കോട്ടത്തറ, കൽപ്പറ്റ സ്വദേശികളായ ഓരോരുത്തർ, രണ്ട് ഗുണ്ടൽപേട്ട് സ്വദേശികൾ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

ഇന്നലെ നിരീക്ഷണത്തിലായത് 197 പേർ

256 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 3712 പേർ

297 പേർ ആശുപത്രിയിൽ

ഇന്നലെ അയച്ചത്1214 സാമ്പിളുകൾ

ഇതുവരെ അയച്ചത് 42671 സാമ്പിളുകൾ

ഫലം ലഭിച്ചത് 40839

39476 നെഗറ്റീവും 1363 പോസിറ്റീവും