കോഴിക്കോട്: നാടും നഗരവും ഓണത്തിരക്കിലേക്ക് നീങ്ങുമ്പോൾ കൊവിഡ് രോഗിക ൾ ക്രമാതീതമായി കൂടുന്നത് ആശങ്കയുയർത്തുന്നു. ജില്ലയിൽ ഇന്നലെ 260 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് പോസിറ്രീവായത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒമ്പത് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ13 പേർക്കുമാണ് വൈറസ് ബാധയുണ്ടായത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 97 പേർക്കും ഉറവിടം അറിയാത്ത 10 പേർക്കും രോഗം ബാധിച്ചു. ചോറോട് 57 പേർക്കും താമരശ്ശേരിയിൽ 15 പേർക്കും ആയഞ്ചേരിയിൽ 11 പേർക്കും പോസിറ്റീവായി. എട്ട് ആരോഗ്യപ്രവർത്തകർക്കാണ് പോസിറ്റീവായത്. ഇതോടെ 1534 കോഴിക്കോട് സ്വദേശികൾ ചികിത്സയിലായി.140 പേർ രോഗമുക്തി നേടി.
വിദേശം
ചങ്ങരോത്ത് -5,വാണിമേൽ സ്വദേശി -1,ചെക്യാട് സ്വദേശി-1, കോടഞ്ചേരി സ്വദേശി -1, പേരാമ്പ്ര -1
ഇതര സംസ്ഥാനം
ആയഞ്ചേരി -1, ചങ്ങരോത്ത് -1, കൂത്താളി -1, കോട്ടൂർ -1, നരിപ്പറ്റ -2, പേരാമ്പ്ര -2,
തിരുവമ്പാടി -1, മാവൂർ -1, പുറമേരി -1, കോഴിക്കോട് കോർപറേഷൻ -2.
ഉറവിടം വ്യക്തമല്ലാത്തവർ
കോർപ്പറേഷൻ -10, ആയഞ്ചേരി -4, കോടഞ്ചേരി -1, ചാത്തമംഗലം -1, ഉളളിയേരി -1,
ഉണ്ണികുളം -1, പെരുമണ്ണ -1, ഫറോക്ക് -1,
സമ്പർക്കം
കോഴിക്കോട് കോർപറേഷൻ- 97 , ആരോഗ്യപ്രവർത്തകർ -3.
(ബേപ്പൂർ, പുതിയങ്ങാടി, ഡിവിഷൻ 43, ഡിവിഷൻ 54, ഡിവിഷൻ 55, ഡിവിഷൻ 61, 62, 66, 67, ഈസ്റ്റ്ഹിൽ, പാലാഴി, കുളങ്ങരപീടിക, ഗാന്ധി റോഡ്, കൊമ്മേരി, കുറ്റിയിൽത്താഴം, പൊക്കുന്ന്, കിണാശ്ശേരി, ചേവായൂർ, കണ്ണഞ്ചേരി, അരക്കിണർ, വെളളയിൽ, മായനാട്, കല്ലായി, എരഞ്ഞിക്കൽ, പന്നിയങ്കര, വെസ്റ്റ്ഹിൽ, അമ്പലക്കോത്ത്, നടക്കാവ്, തോപ്പയിൽ, പാവങ്ങാട്, കോന്നാട്, ബി.ജി.റോഡ്, കുന്നുമ്മൽ, നല്ലളം, തിരുവണ്ണൂർ), അത്തോളി- 2,
ആയഞ്ചേരി -11, ചങ്ങരോത്ത് -1, ചോറോട് -57, ഏറാമല- 1,കക്കോടി -7, കാക്കൂർ -2, പേരാമ്പ്ര-2, കോടഞ്ചേരി -1, ചേളന്നൂർ -1, കുറ്റ്യാടി -2, മണിയൂർ -1, നടുവണ്ണൂർ -3, നരിക്കുനി -2, നൊച്ചാട് -3, താമരശ്ശേരി -15, ഉളളിയേരി -1, പെരുമണ്ണ -2, വടകര -4, ഒളവണ്ണ -1, പുറമേരി -1, മാവൂർ- 1.