കൽപ്പറ്റ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 ലെ കോട്ടക്കൊല്ലി നാഗത്താൻകുന്ന് ഭാഗം, വാർഡ് 18 ലെ അമ്പലകുന്ന് പള്ളിയറ ഭാഗം എന്നിവയും പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ൽ ഉൾപ്പെടുന്ന തോണികടവ്, പന്നിക്കൽ, കളദൂർ, താഴശ്ശേരി, കുറുവ ജങ്ഷൻ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശവും കോട്ടത്തറ പഞ്ചായത്തിലെ വാർഡ് 13 മെച്ചന പ്രദേശവും (കിഴക്ക് വാളൽ അടുവൻകുന്ന് റോഡ്, പടിഞ്ഞാറ് മാതോത്ത്കവല, കുഴിവയൽ വാളൽ റോഡ് കവല, വടക്ക് മെച്ചന ചെമ്പകച്ചാൽ റോഡ് കവല, തെക്ക് കുഴിവയൽപൊയിൽ തോട്) 26 ഉച്ചയ്ക്ക് 12 മുതൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി.

തവിഞ്ഞാൽ പഞ്ചായത്തിലെ 4, 13 വാർഡുകൾ, എടവക ഗ്രാമപഞ്ചായത്തിലെ വാർഡ് 9, കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി.