കുന്ദമംഗലം: പതിമംഗലത്ത് പത്ത് വയസ് പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതി കുന്ദമംഗലം പൊലീസിൽ കീഴടങ്ങി. തണ്ണികുണ്ടുമ്മൽ മോനുട്ടൻ എന്ന ജസീം(19) ആണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചത്. മാസങ്ങൾക്ക് മുൻപാണ് ബന്ധുവായ കുട്ടിക്കെതിരെ അതിക്രമം ഉണ്ടാകുന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലായിരുന്നു കേസ്.