photo
പനങ്ങാട് സർവീസ് സഹകരണ ബാങ്ക് നടത്തുന്ന ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: സഹകരണ സ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാന സർക്കാർ നടത്തുന്ന ഓണച്ചന്ത പനങ്ങാട് സർവീസ് സഹകരണ ബാങ്ക് കുറുമ്പൊയിലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കൃഷ്ണകുമാർ, താമരശ്ശേരി കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, ഡയറക്ടർമാരായ രാഗേഷ്, സത്യൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ജിനേഷ് എന്നിവർ സംസാരിച്ചു.