onakit
ഓണക്കിറ്റ് വിതരണം സതീഷ് പാറന്നൂർ നിർവഹിക്കുന്നു

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണാക്കുന്ന പട്ടിക വിഭാഗം കോളനികളിൽ റേഷൻ എത്തിക്കണമെന്ന് പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പട്ടു. സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം അദ്ദേഹം നിർവഹിച്ചു. സംസ്ഥാന ഖജാൻജി പി.ബി ശ്രീധരൻ, സുജാത എന്നിവർ നേതൃത്വം നൽകി.