img202008
കാരശ്ശേരി ബാങ്ക് ആരംഭിച്ച ഓണചന്ത എൽ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ കൺസ്യൂമർ ഫെഡ് മുഖേന നടത്തുന്ന ഓണചന്ത കാരശ്ശേരി,​ മുക്കം ബാങ്കുകൾക്ക് കീഴിലും തുടങ്ങി. കാരശേരി ബാങ്കിന്റെ ചന്ത ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഗസീബ് ചാലൂളി, ജനറൽ മാനേജർ എം. ധനീഷ്,​ മാനേജർ പി. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. മുക്കം ബാങ്ക് കച്ചേരിയിൽ ആരംഭിച്ച ഓണചന്ത പ്രസിഡന്റ് പി.ടി ബാലൻ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി ശ്രീധരൻ ആദ്യവിൽപന നടത്തി. ബാങ്ക് ഡയറക്ടർമാരായ എ.എം അബ്ദുള്ള, ഒ.കെ ബൈജു, മുനീർ മുത്താലം, കൗൺസിലർ ടി.ടി. സുലൈമാൻ, സെക്രട്ടറി ഇൻ ചാർജ്ജ് എം.പി. മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.