കൊയിലാണ്ടി: എസ്.എൻ.ഡി.പി കോളേജിലെ കൊമേഴ്‌സ്, മാനേജ്‌മെന്റ് ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ 'റിസർച്ച് മെത്തഡോളജി' വിഷയത്തിൽ ദേശീയ വെബ്ബിനാർ സംഘടിപ്പിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു. ഡോ.ആലിസ് മാണി (പ്രൊഫസർ, ക്രൈസ്റ്റ് സർവകലാശാല , ബംഗളൂരു), ഡോ.എം.എ.ജോസഫ് (കൊമേഴ്‌സ് വിഭാഗം മേധാവി, കാലിക്കറ്റ് സർവകലാശാല), ഡോ. ബി .വിജയചന്ദ്രൻ പിള്ള (മുൻ കൊമേഴ്‌സ് വിഭാഗം മേധാവി, കാലിക്കറ്റ് സർവകലാശാല), ഡോ.പി. എൻ. ഹരികുമാർ (പ്രൊഫസർ, കേരള സർവകലാശാല), ഡോ.എ.വിജയകുമാർ (കൊമേഴ്‌സ് വിഭാഗം മേധാവി, ഈറോഡ് ആർട്‌സ് ആൻഡ് സയൻസ് ഓട്ടോണമസ് കോളേജ്, തമിഴ്‌നാട്) എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള അഞ്ഞൂറിൽ പരം അദ്ധ്യാപകരും ഗവേഷകരും പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. ജെ.എസ്.അമ്പിളി, കോ ഓർഡിനേറ്റർ ഡോ. സി.പി. സുജേഷ്, ഡോ. ഷാജി മാരാംവീട്ടിൽ , ബിനുരാജ് എന്നിവർ നേതൃത്വം നൽകി. ഡോ. വി. ജി. പ്രശാന്ത്, ഡോ.സന്ധ്യ. പി.പിള്ള, ജൈജു.ആർ.ബാബു, മനു.പി, ഹരീന. പി.ആർ.എന്നിവർ പ്രസംഗിച്ചു.