കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. ചെന്നൈ പെരിയാർ നഗർ സ്വദേശി സത്യമൂർത്തി (32) ആണ് പിടിയിലായത്. 21കാരിയെ തന്റെ ഇരുചക്രവാഹനത്തിൽ കയറ്റി വെള്ളിമാടുകുന്നിലെ വാടക വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ചേവായൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.