പേരാമ്പ്ര: കല്ലാനോട് തോണിക്കടവ് ഭാഗങ്ങളിൽ നിന്ന് 25 ലിറ്റർ ചാരായവും പ്ലാസ്റ്റിക് ബാരലിലും കന്നാസുകളിലും ടർപോളിൻ ഷീറ്റിലും സൂക്ഷിച്ച 1100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി നശിപ്പിച്ചു.പ്രതികളെ പിടികൂടാനായില്ല. രാവിലെ 7 മണി മുതൽ ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു. പ്രിവന്റിംഗ് ഓഫിസർ തറോൽ രാമചന്ദ്രൻ , എക്‌സൈസ് സിവിൽ ഓഫീസർമാരായ ശ്രീജിത്ത് , സുബീഷ്, ഡ്രൈവർ ദിനേശൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.