ബേപ്പൂർ: എസ്.എൻ.ഡി.പി യോഗം ബേപ്പൂർ യൂണിയൻ ശ്രീ നാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ദൈവദശകം ആലാപന മത്സരം സംഘടിപ്പിക്കും. വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ, ബോർഡ് മെമ്പർ സുനിൽ കുമാർ പുത്തൂർമഠം, കൗൺസിലർമാരായ സതീഷ് കുമാർ അയനിക്കാട്, ശിവദാസൻ മേലായി എന്നിവരെ കോ ഓർഡിനേറ്റർമാരായി ചുമതലപ്പെടുത്തി. ആഘോഷത്തിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കും. കൗൺസിലർമാർ നാല് ശാഖകൾ വീതം കേന്ദ്രീകരിച്ച് പരിപാടികൾ ഏകോപിപ്പിക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജന്മദിന ആശംസകൾ നേർന്ന് ആരംഭിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ഗംഗാധരൻ പൊക്കടത്ത് സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ, ബോർഡ് മെമ്പർമാരായ എൻ.പി വിനോദ്കുമാർ, സുനിൽകുമാർ പുത്തൂർമഠം, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ കരിപ്പാലി, സുന്ദരൻ ആലംപറ്റ എന്നിവർ സംസാരിച്ചു. കൊടൽ നടക്കാവ് ശാഖ മുൻ പ്രസിഡന്റ് ചെറുവളപ്പിൽ കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു.