news
കുറ്റ്യാടി ടൗണിലെ വാഹന തിരക്ക്‌

കുറ്റ്യാടി: കൊവിഡ് കാലമെങ്കിലും കുറ്റ്യാടി നഗരത്തിൽ ഓണത്തിരക്കേറി. മരുതോങ്കര, കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിൽ നിന്നാണ് നൂറ് കണക്കിന് വാഹനങ്ങൾ എത്തുന്നത്. ടൗണിൽ ട്രാഫിക് നിയന്ത്രണം ശക്തമാക്കിയിരുന്നെങ്കിലും പാതയോരങ്ങളിൽ വാഹനം നിർത്തിയിടുന്നതോടെ വൻ കുരുക്കാണ്. മരുതോങ്കര റോഡാകട്ടെ പൊട്ടിപൊളിഞ്ഞ സ്ഥിതിയിലാണ്.