new
എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

താമരശ്ശേരി: എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖ ഓണത്തോടനുബന്ധിച്ച് ശാഖ പ്രവർത്തകർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്കും , ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് മുൻഗണന നൽകിയത്. തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം. കെ .അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട്, യൂണിയൻ മെമ്പർ വത്സൻ മേടോത്ത്, ശാഖ വൈസ് പ്രസിഡന്റ് പി .വിജയൻ എന്നിവർ നേതൃത്വം നൽകി.