കൽപ്പറ്റ: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപ്പിടിത്ത സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കൽപ്പറ്റ നഗരത്തിൽ പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രോട്ടോകോൾ ഓഫീസ് ആസൂത്രിതമായി അഗ്നിക്കിരയാക്കിയതാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊണ്ട് ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.ജി.ആനന്ദ് കുമാർ പറഞ്ഞു. ടി.എം.സുബീഷ്, പി.വി.ന്യൂട്ടൻ, എം.പി.സുകുമാരൻ,സിന്ധു നെടുങ്ങാട്, ഋഷി കുമാർ,സന്ധ്യാ മോഹൻദാസ്, ശിവദാസ് കൽപ്പറ്റ, ജോസഫ് വളവനാൽ എന്നിവർ നേതൃത്വം നൽകി.