കൊടിയത്തൂർ: കൊവിഡിൽ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ ഓണത്തോടനുബന്ധിച്ച് അനുവദിച്ച രണ്ട് മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പൂർണ്ണമായും വിതരണം ചെയ്തു. പ്രതികൂല സാഹചര്യത്തിലും കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 2803 ഗുണഭോക്താക്കൾക്കായി 71 ലക്ഷത്തിൽപരം രൂപയാണ് ഇത്തവണ ബാങ്ക് മുഖേന വിതരണം ചെയ്തത്. ഇതിനുപുറമെ രണ്ട് മാസത്തെ പെൻഷൻ വലിയ പെരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.