കൽപ്പറ്റ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് പാർലമെന്റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചതായി രാഹുൽഗാന്ധി എം പിയുടെ ഓഫീസ് അറിയിച്ചു. മാനന്തവാടി, സുൽത്താൻബത്തേരി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ നാല് റോഡുകളുടെ വികസനത്തിനായാണ് തുക അനുവദിച്ചത്.
ബത്തേരി ബ്ലോക്കിൽ മഞ്ഞപ്പാറ നെല്ലാറച്ചാൽ മലയച്ചംകൊല്ലി റോഡിനായി 685.67 ലക്ഷം രൂപയും, മാടക്കര ചെറുമാട് കഴമ്പ് നമ്പിക്കൊല്ലി റോഡിന് 427.61ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
മാനന്തവാടി ബ്ലോക്കിൽ വെള്ളമുണ്ട പുളിഞ്ഞാൽ മൊതക്കര അത്തിക്കൊല്ലി തോട്ടോളിപടി റോഡിന് 814.81ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിൽ വിളയിൽ കടുങ്ങലൂർ ചിറപാലം റോഡിന് 336.09 ലക്ഷം രൂപ അനുവദിച്ചു. ആകെ 24.49 കിലോമീറ്റർ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായാണ് തുക ചെലവഴിക്കുന്നത്.