കോഴിക്കോട്: തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നത് ജില്ലയെ മുൾമുനയിലാക്കി. ജില്ലയിൽ ഇന്നലെ 215 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 6 പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. 192 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധ. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 82 പേർക്കും ഉറവിടം അറിയാത്ത 5 പേർക്കും രോഗം ബാധിച്ചു. ഇതിൽ ആരോഗ്യ പ്രവർത്തകയും ഉൾപ്പെടും. 1600 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്. കോഴിക്കോട് മെഡിക്കൽ കോളേജ് - 179, ഗവ. ജനറൽ ആശുപത്രി - 175, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി -170 കോഴിക്കോട് എൻ.ഐ.ടി.എഫ്.എൽ.ടി.സി -202, ഫറോക്ക് എഫ്.എൽ.ടി.സി - 133, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി -195, എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി. സി - 148, മണിയൂർ നവോദയ എഫ്.എൽ.ടി.സി - 149 എൻ.ഐ.ടി - നൈലിറ്റ് എഫ്.എൽ.ടി.സി - 26, മിംസ് എഫ്.എൽ.ടി.സികൾ- 41, മറ്റു സ്വകാര്യ ആശുപത്രികൾ - 162. 20 കോഴിക്കോട് സ്വദേശികളാണ് മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്. (മലപ്പുറം - 9, കണ്ണൂർ - 3 , പാലക്കാട് - 1 , ആലപ്പുഴ - 1, തിരുവനന്തപുരം- 1, തൃശൂർ - 3, കോട്ടയം -1 ) മറ്റു ജില്ലക്കാരായ 107പേർ കോഴിക്കോട് ചികിത്സയിലുണ്ട്. അതെസമയം 150 പേർ ഇന്നലെ രോഗമുക്തി നേടി. കോഴിക്കോട് എഫ്.എൽ.ടി.സി, മെഡിക്കൽ കോളേജ്, എൻ.ഐ.ടി. എഫ്.എൽ.ടി.സികളിൽ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. 15170 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1531 പേർ ആശുപത്രികളിലാണ്. 2878 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. 559 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 2293 പേർ വീടുകളിലും 26 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 15 ഗർഭിണികളുണ്ട്. 31824 പ്രവാസികൾ ഉൾപ്പെടെ 88477 പേർ നിരീക്ഷണം പൂർത്തിയാക്കി.