deth

കോഴിക്കോട്: കൊവിഡ് മഹാമാരിയിൽ ജില്ലയിൽ പൊലിഞ്ഞത് 26 ജീവനുകൾ. മരിച്ചവരിൽ 85 ശതമാനവും 50 വയസിന് മുകളിലുള്ളവരും. 50 കഴിഞ്ഞ 22 പേരാണ് മരിച്ചത്. മെയ് 31നാണ് ജില്ലയിൽ ആദ്യ മരണം. മാവൂർ സ്വദേശി സുലൈഖ (55) കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു മരിച്ചത്. ജൂൺ 27ന് നടക്കാവ് സ്വദേശി കൃഷ്ണൻ (68), ജൂലായ് 22ന് പള്ളിക്കണ്ടി സ്വദേശി കോയട്ടിയും (56), കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സ്വദേശിനി റുഖിയാബിയും (67) മരിച്ചു.

24ന് കല്ലായി സ്വദേശി മുഹമ്മദ് കോയ (58), 26ന് മുഹമ്മദ് (61), 29ന് കോർപ്പറേഷൻ പരിധിയിലെ നൗഷാദ് (49), 30ന് കോർപ്പറേഷൻ പരിധിയിലെ ആലിക്കോയ (77) എന്നിവരും മരണത്തിന് കീഴടങ്ങി. ആഗസ്റ്റ് ഒന്നിന് പെരുവയല്‍ സ്വദേശി രാജേഷ് (45), രണ്ടിന് ഏറാമല സ്വദേശി പുരുഷോത്തമനും (66), ഫറോക്ക് സ്വദേശി പ്രഭാകരനും (73) മരിച്ചു. ആഗസ്റ്റ് മൂന്നിന് കുന്നുമ്മൽ സ്വദേശി മരക്കാർ കുട്ടി (70), നാലിന് വെള്ളിക്കുളങ്ങര സ്വദേശിനി സുലൈഖ (63), എട്ടിന് കൊയിലാണ്ടി സ്വദേശി അബൂബക്കറും (64), ഫറോക്ക് സ്വദേശി രാധാകൃഷ്ണനും (80) മരിച്ചു. ആഗസ്റ്റ് 11ന് പൊക്കുന്ന് സ്വദേശിനി ബിച്ചു (69), 12ന് ചെലവൂർ സ്വദേശിനി കൗസു(65), 12ന് ഒളവണ്ണ സ്വദേശി ഗിരീഷ് പി.പി (49),15ന് വടകര സ്വദേശി മോഹനൻ (68), ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61) എന്നീ രണ്ട് പേരും , 16ന് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), വെസ്റ്റ്ഹിൽ സ്വദേശി ഷൈൻ ബാബു (47) എന്നീ രണ്ട് പേരും 16ന് മാവൂർ സ്വദേശിനി സുലു (49), 18ന് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), 19ന് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങൾ (67), 20ന് പേരാമ്പ്ര സ്വദേശി ദാമോദരൻ (80) എന്നിവരുമാണ് ഇതുവരെ ജില്ലയിൽ മരിച്ചവർ.

മുൻകരുതൽ വേണം:ഡി.എം.ഒ

പ്രായമുള്ളവരിൽ മരണം നിരക്ക് കൂടുന്ന സാഹചര്യത്തിൽ വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുണ്ടെങ്കിൽ പ്രായമായവർക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് ഡി.എം.ഒ ഡോ. വി ജയശ്രീ പറഞ്ഞു. വീടുകളിൽ സൗകര്യങ്ങളില്ലെങ്കിൽ ബന്ധുവീടുകളിലേക്ക് മാറ്റണം. കാൻസരർ രോഗികൾ, വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരുമാണ് ജില്ലയിൽ കൂടുതലായി മരിച്ചതെന്നും ഡി.എം.ഒ വ്യക്തമാക്കി.

മുകളിലോട്ട് തന്നെ- 215

കോഴിക്കോട്: തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നത് ജില്ലയെ മുൾമുനയിലാക്കി. ജില്ലയിൽ ഇന്നലെ 215 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 6 പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. 192 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധ. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 82 പേർക്കും ഉറവിടം അറിയാത്ത 5 പേർക്കും രോഗം ബാധിച്ചു. ഇതിൽ ആരോഗ്യ പ്രവർത്തകയും ഉൾപ്പെടും. 1600 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുളളത്. കോഴിക്കോട് മെഡിക്കൽ കോളേജ് - 179, ഗവ. ജനറൽ ആശുപത്രി - 175, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി -170 കോഴിക്കോട് എൻ.ഐ.ടി.എഫ്.എൽ.ടി.സി -202, ഫറോക്ക് എഫ്.എൽ.ടി.സി - 133, എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. സി -195, എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി. സി - 148, മണിയൂർ നവോദയ എഫ്.എൽ.ടി.സി - 149 എൻ.ഐ.ടി - നൈലിറ്റ് എഫ്.എൽ.ടി.സി - 26, മിംസ് എഫ്.എൽ.ടി.സികൾ- 41, മറ്റു സ്വകാര്യ ആശുപത്രികൾ - 162. 20 കോഴിക്കോട് സ്വദേശികളാണ് മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്. (മലപ്പുറം - 9, കണ്ണൂർ - 3 , പാലക്കാട് - 1 , ആലപ്പുഴ - 1, തിരുവനന്തപുരം- 1, തൃശൂർ - 3, കോട്ടയം -1 ) മറ്റു ജില്ലക്കാരായ 107പേർ കോഴിക്കോട് ചികിത്സയിലുണ്ട്. അതെസമയം 150 പേർ ഇന്നലെ രോഗമുക്തി നേടി. കോഴിക്കോട് എഫ്.എൽ.ടി.സി, മെഡിക്കൽ കോളേജ്, എൻ.ഐ.ടി. എഫ്.എൽ.ടി.സികളിൽ ചികിത്സയിലായിരുന്നവരാണ് രോഗമുക്തി നേടിയത്. 15170 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1531 പേർ ആശുപത്രികളിലാണ്. 2878 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. 559 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 2293 പേർ വീടുകളിലും 26 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 15 ഗർഭിണികളുണ്ട്. 31824 പ്രവാസികൾ ഉൾപ്പെടെ 88477 പേർ നിരീക്ഷണം പൂർത്തിയാക്കി.